മകരജ്യോതി
ഇ .എന്‍ .നാരായണന്‍
പറഞ്ഞു കേള്‍ക്കുന്നു പണ്ടെ പതിനെട്ടാം പടി ലക്‌ഷ്യം
പിറന്നനാള്‍ തൊട്ടേ ഞാനും പുറപ്പെടുന്നു
പതിനെട്ടുപടികളും കയറിക്കഴിഞ്ഞാല്‍ പിന്നെ
പരിശുദ്ധരകുമല്ലോ മോക്ഷവും കിട്ടും
പൂര്‍വാര്‍ജിത പുണ്യങ്ങളാല്‍ കെട്ടുകള്‍ നിറചീടുന്നു
പൂര്‍വാധിക മുത്സാഹത്താല്‍ പുറപ്പെടുന്നു
എത്തീടുന്നില്ലല്ലോ പക്ഷെ തടസ്സങ്ങള്‍ വന്നീടുന്നു
ചിത്തമാകും വനത്തില്‍ ഞാന്‍ യാത്ര ചെയ്യുന്നു
പുണ്യപാപങ്ങളാകുന്ന ഇരുമുടി കെട്ടുമായി
പുണ്യ നദി യായീടുന്ന പമ്പയില്‍ മുങ്ങി
ശരണം വിളികളാലേ ദേവനെ പ്രസാദിപ്പിച്ചു
മരണത്തെ തട്ടിമാറ്റി മല കേറുന്നു
കരിമല കയറ്റവും കഠിനമെന്നറിയുന്നു
ഹരിഹരസുതന്‍ മാത്രം തുണക്കെത്തുന്നു
കല്ലുകളും മുള്ളുകളും പാദങ്ങളില്‍ തറയ്ക്കുന്നു
മെല്ലെ മെല്ലെ നടന്നിട്ട് ലക്‌ഷ്യം തേടുന്നു
മഹിഷിമാര്‍ ഗര്ജിക്കുന്നു ആക്രമിക്കാന്‍ എത്തീടുന്നു
മഹര്‍ഷിമാരുടെ വാക്യം തുണച്ചിടുന്നു
പ്രലോഭ്നങ്ങളാകുന്ന കാട്ടനകുട്ടമെത്തിടുന്നു
പ്രകോപിതനാകാതെഞാന്‍ കൈകള്‍ കൂപ്പുന്നു
ക്രൂരതയും കാപട്യവും പുലികളായ് ചീറീടുന്നു
ഭീരുവായോരെന്നെ വീണ്ടും വേട്ടയാടുന്നു
ആര്ദ്രതയില്ലത്ത ചിത്തം കരിമ്പാറ കൂട്ടമായി
ആര്ത്തനായോരെന്റെ മാര്‍ഗ്ഗം തടഞ്ഞീടുന്നു
കടുത്ത ദു: ഖ മാകുന്ന കറുപ്പു വസ്ത്രവും ചുറ്റി
ഉടുക്കായിമാറിയൊരു ഹൃദയവുമായ്
മോക്ഷത്തീലെക്കെത്തിക്കുന്ന തുളസിരുദ്രാക്ഷമാല
അക്ഷികളുമ്ടച്ചിട്ട് പ്രാര്‍ ത് ഥി ച്ചീടുന്നു
കലിയുഗ വരദനായ് ധര്‍മ്മ സംസ്ഥാ പകനായ്
കല്പാന്തകാലത്തോളവും കാത്തരു ളണേ
മായന്ധകാരത്തെ നീക്കും മകരജ്യോതിസ്സയിട്ടു
മാമക ചിത്തത്തില്‍ ദേവന്‍ തെളിഞ്ഞു നില്‍ക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ