2011 ജനുവരി 29, ശനിയാഴ്‌ച

അടരുവാന്‍ മാത്രം
അടരുവാന്‍ മാത്രം


മനുഷ്യവംശത്തിന്‍‍ അധിനിവേശത്താല്‍
മനം മടുത്തല്ലോ പ്രകൃതി ദേവിക്കും
വിഹായസ്സിന്‍ ‍ പൊന്നു കിടാങ്ങ ളത്രയും
വിഹാരമില്ലാതെ ഇരുബഴിക്കൂട്ടില്‍
വിതച്ചിടാത്തവര്‍‍ വിളകൊയ്യാത്തവര്‍
വിതുബിടുന്നിതാ കദനഭാരത്താല്‍
വിഹായസ്സിന്‍ ‍ മക്കള്‍‍ വിലപിച്ചീടുന്നു
വിഹാരം ചെയ്യുവാന്‍ ഗഗനമില്ലല്ലോ
വിപിനത്തിന്‍ ‍ പുത്രര്‍ ‍ വിലപിച്ചീടുന്നു
ഭുവനത്തില്‍‍ വന്നു പിറന്നുപോയല്ലോ
വിടപികള്‍ ‍ വെട്ടി വിടന്‍മാര്‍ ‍ കൊണ്ടുപോയി
അടവികളെല്ലാം അടര്‍ക്കളവുമായ്
പുഴകളെത്രയുംവിലപിച്ചീടുന്നു
ഒഴുകുവാനിനി മണലുമില്ലല്ലോ
ഒഴുക്കുവനിനി മിഴിനീരുമില്ല
അഴുക്കു ചാലായി പുനര്‍ജജനിചല്ലോ
മണലുകളെല്ലാം മണിഹര്‍‍മ്യങ്ങളായ്‌
തണലുമില്ലലോ ;പവനദേവനും
പലായനം ചെയ്തു ;ജരാനരകളാല്‍
വലഞ്ഞിടുന്നൊരു കുളങ്ങളും ചത്തു

പ്രകൃതി മാതാവിന്‍ മനസ്സിന്‍ മാധുര്യം
പകര്‍ന്നുവച്ചോരാ അമൃത കുംഭങ്ങള്‍
കിണറുകളെല്ലാം ഇടിഞ്ഞു താണുപോയ്‌
വ്രണിത മായൊരു ഭുവന വക്ഷസ്സില്‍
അരുവികളുടെ വിലാപം കേട്ടില്ലേ
കുരുവികള്‍ക്കുള്ള ജലവുമില്ലല്ലോ
കടലലകളും കരഞ്ഞിടുന്നിതാ
കുടിലതയുടെ കഥകളോര്‍ത്തിട്ടും
ഉദിച്ചുയരുന്ന കതിരവന്‍ ചൊല്ലൂ
മദിച്ചിടുന്നോരാ മനുഷ്യനെ ക്കാണു
ഉഡുക്കള്‍ നാഥനും ഭയന്നിടുന്നിതാ
എടുക്കുമോ മര്‍ത്ത്യര്‍വലിച്ചെറീയുമോ?
ഗഗനചാരിയാംമുകിലിന്‍ രോദനം
തകര്‍ന്നുപോയല്ലോ അമൃത കുംഭങ്ങള്‍
വിടരുവാന്‍ വെമ്പും മുകുളം കേഴുന്നു
അടരുവാന്‍ മാത്രം വിടര്‍ന്നിടുന്നു നാം





ശപ്ത ശിലകള്‍
ഇ എന്‍ നാരായണന്‍
രാമകഥ പാടും തുഞ്ചന്റെ തത്തയോ
രാക്ഷസന്മാരുടെ കൂട്ടിലകപ്പെട്ടു
പക്ഷം മുറിച്ചിട്ട ഛെദിച്ചു ജിഹ്വയും
പക്ഷി വിലാപമോ കേട്ടിലോരുത്തരും
കൂട്ടിലെ തത്തയോ രാമനെ വേര്‍പെട്ട
കൂട്ടളിയിലാത്ത മൈഥിലിയായല്ലോ
ലങ്കാ പുരിയിലെ രാവണന്‍ തന്നുടെ
കിങ്കരന്‍ മാരുടെ കുന്തമുനകളും
രക്ഷസിമാരുടെ ഭര്‍സനവും കേട്ടു
രക്ഷയുമില്ലാതെ കണ്ണീരൊഴുക്കി നാള്‍
കണ്നീരടര്‍ന്നത്‌ കാണുന്നുനാമിന്നും
അര്‍ണ്ണവ മായിട്ട് ഗര്‍ജിച്ചിടുന്നതും
എണ്ണിയെണ്ണി തീര്‍ന്നു യാമങ്ങള്‍ നീണ്ടുപോയ്
കണ്ണുനീരും തീര്‍ന്നു കല്ലായി മാനസം
രക്ഷകനെത്തുമോ പ്രാര്‍ത്ഥന കേള്‍ക്കുമോ
രാക്ഷസ നിഗ്രഹം സാധ്യമയീടുമോ

രാക്ഷസന്മാരുടെ കോട്ട തകര്‍ക്കുവാന്‍
ലക്ഷ്മണ യുക്തനായ് ശ്രീരമാനെത്തുമോ
മോചനം കിട്ടാത്ത പാപ ശിലക ളോ
മോഹിച്ചിടുന്നല്ലോ പാദസ്പര്‍ശത്തിനായ്‌
എത്താതിരിക്കുമോ ത്രേതായുഗ ദേവന്‍
കാത്തിരിപ്പാണല്ലോ ശപ്ത ശിലകളും
പ്രാര്‍ത്ഥന കേട്ടല്ലോ ആര്‍ദ്ര കര്‍ണ്ണങ്ങളും
പ്രത്യക്ഷനയല്ലോ ധര്‍മ്മ സംസ്താപകന്‍
കാ രു ണ്യ ശീതള മാരുതനായിട്ടു
മാരുതി യെത്തിപ്പോയ് തപ്തമാം ചിത്തത്തില്‍
പക്ഷം കിളിര്ത്തല്ലോ ചിത്തം കുളി ര്‍ത്തല്ലോ
പക്ഷി പറക്കുന്നു ഫീനിക്സിനെപ്പോലെ
മോചിതയായിത പ റിപ്പ റക്കുന്നു
മോഹനമായിടുംസ്വാതന്ത്ര്യ വാനിലും !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ