അടരുവാന്‍ മാത്രം
അടരുവാന്‍ മാത്രം
മനുഷ്യവംശത്തിന്‍ അധിനിവേശത്താല്‍
മനം മടുത്തല്ലോ പ്രകൃതി ദേവിക്കും
വിഹായസ്സിന്‍ പൊന്നു കിടാങ്ങ ളത്രയും
വിഹാരമില്ലാതെ ഇരുബഴിക്കൂട്ടില്‍
വിതച്ചിടാത്തവര്‍ വിളകൊയ്യാത്തവര്‍
വിതുബിടുന്നിതാ കദനഭാരത്താല്‍
വിഹായസ്സിന്‍ മക്കള്‍ വിലപിച്ചീടുന്നു
വിഹാരം ചെയ്യുവാന്‍ ഗഗനമില്ലല്ലോ
വിപിനത്തിന്‍ പുത്രര്‍ വിലപിച്ചീടുന്നു
ഭുവനത്തില്‍ വന്നു പിറന്നുപോയല്ലോ
വിടപികള്‍ വെട്ടി വിടന്‍മാര്‍ കൊണ്ടുപോയി
അടവികളെല്ലാം അടര്‍ക്കളവുമായ്
പുഴകളെത്രയുംവിലപിച്ചീടുന്നു
ഒഴുകുവാനിനി മണലുമില്ലല്ലോ
ഒഴുക്കുവനിനി മിഴിനീരുമില്ല
അഴുക്കു ചാലായി പുനര്‍ജജനിചല്ലോ
മണലുകളെല്ലാം മണിഹര്‍മ്യങ്ങളായ്
തണലുമില്ലലോ ;പവനദേവനും
പലായനം ചെയ്തു ;ജരാനരകളാല്‍
വലഞ്ഞിടുന്നൊരു കുളങ്ങളും ചത്തു
പ്രകൃതി മാതാവിന്‍ മനസ്സിന്‍ മാധുര്യം
പകര്‍ന്നുവച്ചോരാ അമൃത കുംഭങ്ങള്‍
കിണറുകളെല്ലാം ഇടിഞ്ഞു താണുപോയ്
വ്രണിത മായൊരു ഭുവന വക്ഷസ്സില്‍
അരുവികളുടെ വിലാപം കേട്ടില്ലേ
കുരുവികള്‍ക്കുള്ള ജലവുമില്ലല്ലോ
കടലലകളും കരഞ്ഞിടുന്നിതാ
കുടിലതയുടെ കഥകളോര്‍ത്തിട്ടും
ഉദിച്ചുയരുന്ന കതിരവന്‍ ചൊല്ലൂ
മദിച്ചിടുന്നോരാ മനുഷ്യനെ ക്കാണു
ഉഡുക്കള്‍ നാഥനും ഭയന്നിടുന്നിതാ
എടുക്കുമോ മര്‍ത്ത്യര്‍വലിച്ചെറീയുമോ?
ഗഗനചാരിയാംമുകിലിന്‍ രോദനം
തകര്‍ന്നുപോയല്ലോ അമൃത കുംഭങ്ങള്‍
വിടരുവാന്‍ വെമ്പും മുകുളം കേഴുന്നു
അടരുവാന്‍ മാത്രം വിടര്‍ന്നിടുന്നു നാം
ശപ്ത ശിലകള്‍
ഇ എന്‍ നാരായണന്‍
രാമകഥ പാടും തുഞ്ചന്റെ തത്തയോ
രാക്ഷസന്മാരുടെ കൂട്ടിലകപ്പെട്ടു
പക്ഷം മുറിച്ചിട്ട ഛെദിച്ചു ജിഹ്വയും
പക്ഷി വിലാപമോ കേട്ടിലോരുത്തരും
കൂട്ടിലെ തത്തയോ രാമനെ വേര്‍പെട്ട
കൂട്ടളിയിലാത്ത മൈഥിലിയായല്ലോ
ലങ്കാ പുരിയിലെ രാവണന്‍ തന്നുടെ
കിങ്കരന്‍ മാരുടെ കുന്തമുനകളും
രക്ഷസിമാരുടെ ഭര്‍സനവും കേട്ടു
രക്ഷയുമില്ലാതെ കണ്ണീരൊഴുക്കി നാള്‍
കണ്നീരടര്‍ന്നത് കാണുന്നുനാമിന്നും
അര്‍ണ്ണവ മായിട്ട് ഗര്‍ജിച്ചിടുന്നതും
എണ്ണിയെണ്ണി തീര്‍ന്നു യാമങ്ങള്‍ നീണ്ടുപോയ്
കണ്ണുനീരും തീര്‍ന്നു കല്ലായി മാനസം
രക്ഷകനെത്തുമോ പ്രാര്‍ത്ഥന കേള്‍ക്കുമോ
രാക്ഷസ നിഗ്രഹം സാധ്യമയീടുമോ
രാക്ഷസന്മാരുടെ കോട്ട തകര്‍ക്കുവാന്‍
ലക്ഷ്മണ യുക്തനായ് ശ്രീരമാനെത്തുമോ
മോചനം കിട്ടാത്ത പാപ ശിലക ളോ
മോഹിച്ചിടുന്നല്ലോ പാദസ്പര്‍ശത്തിനായ്
എത്താതിരിക്കുമോ ത്രേതായുഗ ദേവന്‍
കാത്തിരിപ്പാണല്ലോ ശപ്ത ശിലകളും
പ്രാര്‍ത്ഥന കേട്ടല്ലോ ആര്‍ദ്ര കര്‍ണ്ണങ്ങളും
പ്രത്യക്ഷനയല്ലോ ധര്‍മ്മ സംസ്താപകന്‍
കാ രു ണ്യ ശീതള മാരുതനായിട്ടു
മാരുതി യെത്തിപ്പോയ് തപ്തമാം ചിത്തത്തില്‍
പക്ഷം കിളിര്ത്തല്ലോ ചിത്തം കുളി ര്‍ത്തല്ലോ
പക്ഷി പറക്കുന്നു ഫീനിക്സിനെപ്പോലെ
മോചിതയായിത പ റിപ്പ റക്കുന്നു
മോഹനമായിടുംസ്വാതന്ത്ര്യ വാനിലും !
2011 ജനുവരി 29, ശനിയാഴ്‌ച
2011 ജനുവരി 12, ബുധനാഴ്‌ച
makarajyothi
മകരജ്യോതി
ഇ .എന്‍ .നാരായണന്‍
പറഞ്ഞു കേള്‍ക്കുന്നു പണ്ടെ പതിനെട്ടാം പടി ലക്‌ഷ്യം
പിറന്നനാള്‍ തൊട്ടേ ഞാനും പുറപ്പെടുന്നു
പതിനെട്ടുപടികളും കയറിക്കഴിഞ്ഞാല്‍ പിന്നെ
പരിശുദ്ധരകുമല്ലോ മോക്ഷവും കിട്ടും
പൂര്‍വാര്‍ജിത പുണ്യങ്ങളാല്‍ കെട്ടുകള്‍ നിറചീടുന്നു
പൂര്‍വാധിക മുത്സാഹത്താല്‍ പുറപ്പെടുന്നു
എത്തീടുന്നില്ലല്ലോ പക്ഷെ തടസ്സങ്ങള്‍ വന്നീടുന്നു
ചിത്തമാകും വനത്തില്‍ ഞാന്‍ യാത്ര ചെയ്യുന്നു
പുണ്യപാപങ്ങളാകുന്ന ഇരുമുടി കെട്ടുമായി
പുണ്യ നദി യായീടുന്ന പമ്പയില്‍ മുങ്ങി
ശരണം വിളികളാലേ ദേവനെ പ്രസാദിപ്പിച്ചു
മരണത്തെ തട്ടിമാറ്റി മല കേറുന്നു
കരിമല കയറ്റവും കഠിനമെന്നറിയുന്നു
ഹരിഹരസുതന്‍ മാത്രം തുണക്കെത്തുന്നു
കല്ലുകളും മുള്ളുകളും പാദങ്ങളില്‍ തറയ്ക്കുന്നു
മെല്ലെ മെല്ലെ നടന്നിട്ട് ലക്‌ഷ്യം തേടുന്നു
മഹിഷിമാര്‍ ഗര്ജിക്കുന്നു ആക്രമിക്കാന്‍ എത്തീടുന്നു
മഹര്‍ഷിമാരുടെ വാക്യം തുണച്ചിടുന്നു
പ്രലോഭ്നങ്ങളാകുന്ന കാട്ടനകുട്ടമെത്തിടുന്നു
പ്രകോപിതനാകാതെഞാന്‍ കൈകള്‍ കൂപ്പുന്നു
ക്രൂരതയും കാപട്യവും പുലികളായ് ചീറീടുന്നു
ഭീരുവായോരെന്നെ വീണ്ടും വേട്ടയാടുന്നു
ആര്ദ്രതയില്ലത്ത ചിത്തം കരിമ്പാറ കൂട്ടമായി
ആര്ത്തനായോരെന്റെ മാര്‍ഗ്ഗം തടഞ്ഞീടുന്നു
കടുത്ത ദു: ഖ മാകുന്ന കറുപ്പു വസ്ത്രവും ചുറ്റി
ഉടുക്കായിമാറിയൊരു ഹൃദയവുമായ്
മോക്ഷത്തീലെക്കെത്തിക്കുന്ന തുളസിരുദ്രാക്ഷമാല
അക്ഷികളുമ്ടച്ചിട്ട് പ്രാര്‍ ത് ഥി ച്ചീടുന്നു
കലിയുഗ വരദനായ് ധര്‍മ്മ സംസ്ഥാ പകനായ്
കല്പാന്തകാലത്തോളവും കാത്തരു ളണേ
മായന്ധകാരത്തെ നീക്കും മകരജ്യോതിസ്സയിട്ടു
മാമക ചിത്തത്തില്‍ ദേവന്‍ തെളിഞ്ഞു നില്‍ക്കൂ
ഇ .എന്‍ .നാരായണന്‍
പറഞ്ഞു കേള്‍ക്കുന്നു പണ്ടെ പതിനെട്ടാം പടി ലക്‌ഷ്യം
പിറന്നനാള്‍ തൊട്ടേ ഞാനും പുറപ്പെടുന്നു
പതിനെട്ടുപടികളും കയറിക്കഴിഞ്ഞാല്‍ പിന്നെ
പരിശുദ്ധരകുമല്ലോ മോക്ഷവും കിട്ടും
പൂര്‍വാര്‍ജിത പുണ്യങ്ങളാല്‍ കെട്ടുകള്‍ നിറചീടുന്നു
പൂര്‍വാധിക മുത്സാഹത്താല്‍ പുറപ്പെടുന്നു
എത്തീടുന്നില്ലല്ലോ പക്ഷെ തടസ്സങ്ങള്‍ വന്നീടുന്നു
ചിത്തമാകും വനത്തില്‍ ഞാന്‍ യാത്ര ചെയ്യുന്നു
പുണ്യപാപങ്ങളാകുന്ന ഇരുമുടി കെട്ടുമായി
പുണ്യ നദി യായീടുന്ന പമ്പയില്‍ മുങ്ങി
ശരണം വിളികളാലേ ദേവനെ പ്രസാദിപ്പിച്ചു
മരണത്തെ തട്ടിമാറ്റി മല കേറുന്നു
കരിമല കയറ്റവും കഠിനമെന്നറിയുന്നു
ഹരിഹരസുതന്‍ മാത്രം തുണക്കെത്തുന്നു
കല്ലുകളും മുള്ളുകളും പാദങ്ങളില്‍ തറയ്ക്കുന്നു
മെല്ലെ മെല്ലെ നടന്നിട്ട് ലക്‌ഷ്യം തേടുന്നു
മഹിഷിമാര്‍ ഗര്ജിക്കുന്നു ആക്രമിക്കാന്‍ എത്തീടുന്നു
മഹര്‍ഷിമാരുടെ വാക്യം തുണച്ചിടുന്നു
പ്രലോഭ്നങ്ങളാകുന്ന കാട്ടനകുട്ടമെത്തിടുന്നു
പ്രകോപിതനാകാതെഞാന്‍ കൈകള്‍ കൂപ്പുന്നു
ക്രൂരതയും കാപട്യവും പുലികളായ് ചീറീടുന്നു
ഭീരുവായോരെന്നെ വീണ്ടും വേട്ടയാടുന്നു
ആര്ദ്രതയില്ലത്ത ചിത്തം കരിമ്പാറ കൂട്ടമായി
ആര്ത്തനായോരെന്റെ മാര്‍ഗ്ഗം തടഞ്ഞീടുന്നു
കടുത്ത ദു: ഖ മാകുന്ന കറുപ്പു വസ്ത്രവും ചുറ്റി
ഉടുക്കായിമാറിയൊരു ഹൃദയവുമായ്
മോക്ഷത്തീലെക്കെത്തിക്കുന്ന തുളസിരുദ്രാക്ഷമാല
അക്ഷികളുമ്ടച്ചിട്ട് പ്രാര്‍ ത് ഥി ച്ചീടുന്നു
കലിയുഗ വരദനായ് ധര്‍മ്മ സംസ്ഥാ പകനായ്
കല്പാന്തകാലത്തോളവും കാത്തരു ളണേ
മായന്ധകാരത്തെ നീക്കും മകരജ്യോതിസ്സയിട്ടു
മാമക ചിത്തത്തില്‍ ദേവന്‍ തെളിഞ്ഞു നില്‍ക്കൂ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
