2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച

റിയാലിറ്റി ഷോ - ഇ .എന്‍ . നാരായണന്‍

പക്ഷികളുടെ റിയാലിറ്റി ഷോ
യക്ഷിയെപ്പോലെ കണ്ണ് തുറിച്ചു
കാലുകള്‍ കവച്ചു വെച്ച്
സുന്ദരിക്കൊറ്റി
മരക്കൊമ്പത്ത് നിറഞ്ഞ ഗാലറികള്‍
വിധികര്‍ത്താക്കളായി
മൂങ്ങയും കഴുകനും
കുട്ടികളോടുള്ള ഉപദേശം
"കാകദൃഷ്ടി ബകധ്യാനം
കൂകി വിളിക്കല്‍ കലയല്ല "
കോഴിയുടെ തുയിലുണര്‍ത്തു പാട്ട്
ഉണരാത്തവരോട് കാക്കച്ചിയുടെ ശകാരം
കുയിലുകളുടെ പാട്ട്
മയിലുകളുടെ ആട്ടം
അരയന്നങ്ങളുടെ പൂച്ചനടത്തം
തത്തകളുടെ വെറ്റിലമുറുക്ക്‌
ചീട്ടെടുക്കല്‍ മത്സരം
തുടര്‍ന്ന് രാമായണ പാരായണം
മരം കൊത്തിയുടെ വൃക്ഷചുംബനം
പൊന്‍മാനിന്‍റെ മീന്‍ റാഞ്ചല്‍
വിഷു പക്ഷിയുടെ വിതപ്പാട്ട്
"വിത്തും കൈകോട്ടും"
ചെരിഞ്ഞു നോക്കികൊണ്ട്
കാക്കത്തംപുരാട്ടിയുടെ announcement
"ഒന്നാം സമ്മാനം
ദുരാഗ്രഹതീരത്തെ ആലിന്കൊമ്പത്ത്
ഒരു കോടി രൂപയുടെ സ്വര്‍ണക്കൂട്
അതോടൊപ്പം
എഴാം കടലിന്നക്കരെ
കുടുംബസമേതം
ദേശാടനത്തിനു
സൌജന്യ പാക്കേജ് "
മത്സരം നീളുന്നു
ഉത്സാഹം ചോരുന്നു
കാലത്ത് വന്നെത്തിയ
കാലന്‍കോഴിതന്‍മൊഴി
മത്സരം മതിയാക്കാം
പൂവാ!! പൂവാ!!
പക്ഷികള്‍ നടുങ്ങുന്നു
ജനഗണമന പാടുന്നു
പ്രാണനും കൊത്തിയെടുത്തു
ചേക്കേറാന്‍ പറക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ