2011 മേയ് 5, വ്യാഴാഴ്‌ച

പ്രണാമം

ജ്ഞാനപീഠപുരസ്ക്കാരം തേടിയെത്തി എന്‍ വി യെ

ജ്ഞാനികളാം ഭാരതിയര്‍ ആദരണീയര്‍

ഓടക്കുഴല്‍ഗായകനും ദേശത്തിന്‍ കഥാകാരനും

കുട്ടനാടിന്‍ കലാകാരന്‍"കാല"ത്തിന്‍ സാക്ഷി

ആദരിക്കപ്പെട്ടു പണ്ടു ഇപ്പോഴിതാ ഓ എന്‍ വിതന്‍

പാദസ്പര്‍ശം പുരസ്ക്കാരക്കൊടുമുടിയില്‍

* * * * * * *

അക്ഷരത്തിന്റെ ലോകവും ഉജൈനിതന്‍ഭാഗ്യവും

നക്ഷത്ര തിളക്കത്തോടെ ആവിഷ്ക്കരിച്ചു

പൂങ്കാവിലും അരങ്ങിലും ചലച്ച്ചിത്രത്തിന്‍ ലോകത്തും

പൂങ്കുയിലായവിടുന്നു പാട്ടുകള്‍ പാടി

കാല്‍പ്പനികസൌന്ദര്യത്തിന്‍ മാരിവില്ലുകളും തീര്‍ത്തു

കാലയവനിക പൂകും ഭൂമാതവിന്റെ

വ്യഥകളും കണ്ണുനീരും കാവ്യതതീലെക്കാവഹിച്ച

കഥകളും ഒര്ത്തീടുമ്പോള്‍ നമ്രശീര്‍ഷയായ്

നിലകൊള്‍വൂ കൈരളിയും കേരളത്തിന്‍ സല്‍പുത്രരോ

വിലയേറും പൂച്ച്ചെണ്ടിതാ കഴ്ച്ച്ചവെക്കുന്നു

സവിതാവയവിടുന്നു ദിനാന്തത്തിലെത്തിയാലും

കവിതാവിഹായസ്സിനെ ദീപ്തമാക്കീടും

പ്രകാശം പ്രസരിപ്പിക്കു പ്രതീക്ഷകള്‍ പൂത്തീടട്ടെ

പ്രചോദനം നേടീടട്ടെ സര്‍ഗധനന്മാര്‍

അസ്തമിക്കതങ്ങു നില്‍ക്കു ഉര്‍ജസ്രോതസ്സായി നില്‍ക്കു

കവിതാ സൌരയൂധത്തിന്‍സൂര്യനാണല്ലോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ